1470-490

12 കാരിയായ അസം സ്വദേശി യെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു.

കോട്ടക്കൽ: 12 കാരിയായ അസം സ്വദേശി യെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കോട്ടക്കൽ പോലീസ് അറസ്റ്റു ചെയ്തു. അസം റുബാഇ കാവൽ സ്വദേശികളായ ബദറുൽ അമീൻ (36), മാജി്ദ കാത്തൂൻ (36), എടരിക്കോട് സ്വദേശിയും 12 കാരി താമസിച്ച കോട്ടേഴ്‌സ് ഉടമയുമായ കഴുങ്ങിൽ മുഹമ്മദലി (56) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുട്ടി മൊഴി നൽകിയ അഞ്ചുപേരിലൊരാളാണ് മുഹമ്മദലി .
അസമിൽ നിന്നും നാടുകാണിക്കാനെന്ന പേരിൽ കുട്ടിയെ അയൽവാസികളായ ബദറുൽ അമീൻ, മാജിദ എന്നിവർ കേരളത്തിലെത്തിക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ക്വാട്ടേഴ്സിലെത്തിച്ചു പലർക്കായി കാഴ്ച്ചവെക്കുകയായിരുന്നു.
കുട്ടി മൊഴി നൽകിയ നാലു പേരെ കൂടി ഇനി അറസ്റ്റു ചെയ്യാനുണ്ട്. പ്രതികളേ മലപ്പുറം കോടതിയിൽ ഹാജറാക്കി റിമാൻ്റു ചെയ്തു. എസ്.ഐ. റിയാസ്ചാ കീ രി, സന്ധ്യ ദേവി, എ.എസ്.ഐ.’ഹരിദാസൻ, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments are closed.