1470-490

മൂന്നു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു.

അഹമ്മദ് സെയ്ഫ്

കാട്ടകാമ്പാലില്‍ മൂന്നു വയസുകാരന്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. ചങ്ങരംകുളംചിറവല്ലൂര്‍ അരീക്കാട് വാഴമലയില്‍ ഫസല്‍ റഹ്മാന്‍ – സഫൂറ ദമ്പതികളുടെ മകന്‍ അഹമ്മദ് സെയ്ഫ് ആണ് മരിച്ചത്. കാട്ടകാമ്പാല്‍ ചിറയന്‍ക്കാട് വെച്ചായിരുന്നു അപകടം. ചിറയന്‍കാടുള്ള മാതാവിന്റെ വീട്ടിലേക്ക് വിരുന്നിന് വന്നതായിരുന്നു. മൂന്നു മണിയോടെ കാണാതായ കുഞ്ഞിനെ തിരയുന്നതിനിടെ വൈകീട്ട് അഞ്ചരയോടെ സമീപ വീട്ടിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്‌സെത്തും മുമ്പെ നാട്ടുകാര്‍ മൃതദേഹം കണ്ടെടുത്തിരുന്നു.പോലീസും സ്ഥലത്തെത്തിയിരുന്നു

Comments are closed.