1470-490

ഭഗവതി ക്ഷേത്രത്തിൽ മോഷണം.

നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം

കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ പറവെയ്പ്പ് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് പട്ടാപകൽ മോഷണം നടന്നത്. കോമരങ്ങൾക്ക് സമർപ്പിച്ച പണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന തുക അമ്പലത്തിൽ തൊഴാൻ എത്തിയ  മദ്ധ്യവയ്സ്കനാണ് പണം അപഹരിച്ചിട്ടുള്ളത്. മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിൽ സജ്ജമാക്കിയ നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കാവിമുണ്ട് എടുത്തയാൾ പ്ലാസ്റ്റിക് കവർ എടുത്ത് കടന്നു കളയുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ കുന്നംകുളം പോലീസിൽ പരാതിയെ തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി പരിശ്രാധന നടത്തി. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

Comments are closed.