1470-490

സബ്ബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം

നിര്‍ധനജന വിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് പൂര്‍ത്തീയാക്കപ്പെട്ട് കൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളെന്ന് മന്ത്രി എ.സി.മൊയ്തീന്‍.കുന്നംകുളത്ത് പുതിയ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍  അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ ഭൂരിഭാഗം നടപ്പിലാക്കുകയും തുടര്‍ന്ന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.വികസനം എല്ലായിടത്തും എത്തിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സമസ്തമഖലകളിലും നടന്ന് കൊണ്ടിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്കതീതമായാണ് കിഫ്ബി പണം ഉപയോഗിച്ചുകൊണ്ട് രജിസ്റ്റര്‍ ഓഫീസുകളുടെയെല്ലാം നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കിയത് എന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് റീജിയണല്‍ മാനേജര്‍ ലില്ലി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തര മധ്യ മേഖല  രജിസ്‌ട്രേഷന്‍ ഡിഐജി.  എ.ജി.വേണുഗോപാല്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സതീശന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കെ.ആനന്ദന്‍, സുമ ഗംഗാധരന്‍, ഗീത ശശി, കെ.കെ.മുരളി, മിഷ സെബാസ്റ്റ്യന്‍,, സിപിഎം ഏരിയ സെക്രട്ടറി എം.എന്‍.സത്യന്‍,, കേരള കോണ്‍ഗ്രസ് എം. നേതാവ് സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട്, ജില്ലാ രജിസ്ട്രാര്‍ പി.പി. നൈനാന്‍, കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസര്‍ ഷാജി കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Comments are closed.