1470-490

പരപ്പനങ്ങാടിയിൽ ഓട്ടോയിൽ മദ്യം കടത്തിയ യുവാവ് എക്സെസ് പിടിയിൽ.

പരപ്പനങ്ങാടിയിൽ ഓട്ടോയിൽ മദ്യം കടത്തിയ യുവാവ് എക്സെസ് പിടിയിൽ
പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി ചക്കുങ്ങൽ നന്ദകുമാർ ആണ് പിടിയിലായത്’

പരപ്പനങ്ങാടി ചുടല പറമ്പ് , ചിറമംഗലം ഭാഗങ്ങളിൽ വ്യാപകമായി പകൽ സമയങ്ങളിലടക്കം മദ്യവിൽപ്പന നടക്കുന്ന ണ്ടന്ന എക്സൈസ് ഇൻ്റലിജെൻസിൻ്റെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ മദ്യം ക്ടത്താൻ ഉപയോഗിച്ച KL – 10 N -988 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 9 കുപ്പി മദ്യമാണ് പിടികൂടിയത്.
പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഒഫീസർ പ്രമോദ് ദാസ് , സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ, എ.കെ.പ്രകാശൻ, നിധിൻ ചോമാരി ഡ്രൈവർ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Comments are closed.