1470-490

കൊടകര സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊറോണാ രോഗ ബാധാ സംശയത്തെത്തുടര്‍ന്ന് കൊടകര സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂറോപ്യന്‍ രാജ്യത്തു നിന്ന് തിരിച്ചെത്തിയ ഇയാളെ രോഗ ബാധാ സംശയത്തെത്തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാള്‍ക്ക് രോഗബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ദിവസം മാത്രമേ ഇയാളുടെ പരിശോധനാ ഫലം ലഭിക്കൂവെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ സൂചന നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Comments are closed.