കുഴിക്കാട്ടുശ്ശേരി കിഴക്കുംമുറി ശാഖ വാര്‍ഷിക പൊതുയോഗം നടത്തി

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ 2818-ാം നമ്പര്‍ കുഴിക്കാട്ടുശ്ശേരി കിഴക്കുംമുറി ശാഖാവാര്ഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ശാഖ പ്രസിഡന്റ് ടി.കെ. രവി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിയന് പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായി സംസാരിച്ചു. ശാഖ സെക്രട്ടറി ടി.വി. മോഹനന് സ്വാഗതവും റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശാഖകമ്മറ്റി അംഗമായ പി.കെ. പുരുഷോത്തമന്, ശാഖ വൈസ് പ്രസിഡന്റ് സുശീല രാജന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.വി. മോഹനന് (ശാഖ പ്രസിഡന്റ്), ടി.കെ. രാജന് (ശാഖ സെക്രട്ടറി), ടി.കെ. രവി മാസ്റ്റര്‍ (ശാഖ വൈസ് പ്രസിഡന്റ്), സുജിത്ത് ടി.എസ്. (യൂണിയന് കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു. ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും ടി.കെ. രാജന് നന്ദി അറിയിച്ചു.
Comments are closed.