1470-490

കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പിഎം മുഹമ്മദ് കുട്ടി (91) അന്തരിച്ചു.

തേഞ്ഞിപ്പലം:
കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചേളാരി
പെരിഞ്ചീരി മാട്ടിൽ അഡ്വ. പിഎം മുഹമ്മദ് കുട്ടി (91) അന്തരിച്ചു.
മാവൂർ ഗ്വാളിയോർ റയോൺസ് ജനറൽ മാനേജർ,  മാധ്യമം ദിനപത്രം ജനറൽ മാനേജർ, തിരൂരങ്ങാടി യതീംഖാന മാനേജർ, എംഇഎസ്,എംഎസ്എസ് ന്റെയും ആരംഭകാലത്തെ സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ,
പാണബ്ര ഇസത്തുൽ ഇസ്‌ലാം സ്ഥാപക പ്രസിഡന്റ്, ചേളാരി ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപകൻ, 35 വർഷത്തോളം ചേളാരി ഹൈസ്കൂൾ പ്രസിഡൻറ്, ചേളാരി സലഫി കോംപ്ലക്സ് സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ജനാസനമസ്ക്കാരം പാണബ്ര   ജുമാമസ്ജിദിൽ ഇന്ന് (ചൊവ്വ) രാവിലെ  9:00 മണിക്ക്. മുൻ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെംബർ പി എം ആലിക്കുട്ടി ഹാജിയുടെ മൂത്ത മകനാണ്.

ഭാര്യ: ഉമ്മാച്ചക്കുട്ടി.

മക്കൾ:
പി എം അമീർ അലി(ചെയർമാൻ ഡി.എം.എസ് ഹോസ്പിറ്റൽ)
പി എം മൻസൂർ(ബിസിനസ്)
പി എം ആസ്യാ സത്താർ,
പി എം മറിയം, കുഞ്ഞുമുഹമ്മദ്.
മരുമക്കൾ:
ഹമീദ കളപ്പാടൻ,
സലീന എൻ.ടി,
പരേതനായ അബ്ദുൽ സത്താർ (കണ്ണൂർ) ഡോ.കുഞ്ഞുമുഹമ്മദ്(വേങ്ങര).
സഹോദരങ്ങൾ:
പി എം ഷറഫുദ്ദീൻ,
പി എം അഹമ്മദ് കുട്ടി,
തിത്താച്ചുട്ടി(പുത്തൂർപ്പള്ളിക്കൽ)
കുഞ്ഞാത്തുട്ടി(ചേളാരി)
എറമാത്ത(ചേളാരി)
കുഞ്ഞീമ(കണ്ണമംഗലം)
ആയിശുമ്മ(പറബിൽപ്പീടിക)
ബീഫാത്തിമ (ചേറൂർ)
സൂബൈദ(വലിയപറമ്പ)
ഹഫ്സ(വാളക്കുളം)
റുഖ്ഖിയ്യ(പടിക്കൽ)        യൂത്ത് ലീഗ് ദേശീയ കമ്മറ്റി മെമ്പർ പി എം മുഹമ്മദ് അലി ബാബു സഹോദരപുത്രനാണ്

Comments are closed.