1470-490

ചെറുനാരങ്ങ മുറിച്ചിട്ട ചൂടുവെള്ളം കുടിച്ചാൽ കൊറോണ പോകില്ല. ഫേക്ക്‌ മെസേജാണ്‌.

✍Dr. Shimna Azeez

മെയിൻ മണ്ടത്തരം ഇൻ ദ മെസേജ്‌ ഈസ്‌, ഒരു വാദത്തിനെങ്കിലും മെസേജ്‌ പറയുന്ന പോലെ വൈറ്റമിൻ സി കൊറോണയെ പ്രതിരോധിക്കുമെന്ന്‌ അംഗീകരിച്ചാൽ പോലും, ‘ചൂടുവെള്ളത്തിൽ ഇടുന്നതോട്‌ കൂടി വൈറ്റമിൻ സി നശിച്ച്‌ പോകും’ എന്ന ശാസ്‌ത്രതത്വം ഈ മെസേജിന്റെ രചയിതാക്കൾ ശ്രദ്ധിച്ചില്ല എന്നതാണ്‌. ബേസിക്‌ ബയോകെമിസ്‌ട്രി ഡൂഡ്‌ . ഇതൊക്കെ നോക്കണ്ടേ?

കൊറോണ പ്രതിരോധിക്കാൻ കൈ വൃത്തിയായി കഴുകി കൊണ്ടേയിരിക്കുക, മൂക്കൊലിപ്പും പനിയും തുമ്മലുമുള്ളവർ കുടുംബത്ത്‌ കുത്തിയിരിക്കുക, ഈയൊരു കൊറോണ കാലത്തെങ്കിലും ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സർജിക്കൽ മാസ്‌ക്‌ ശരിയായ വിധം ഉപയോഗിക്കുക, നിങ്ങൾ ജീവിക്കുന്നയിടത്തെ ആരോഗ്യസംവിധാനത്തിന്റെ നിർദേശങ്ങൾ കൃത്യമായി പിന്തുടരുക.

മെസേജ്‌ ഫോർവേഡ്‌ ചെയ്‌ത്‌ കളിച്ചാൽ സൂക്കേട്‌ മാറൂല. പറഞ്ഞീലാന്ന്‌ വേണ്ട.

Comments are closed.