1470-490

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ നുണ പ്രചരണങ്ങളുമായി ചിലർ രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് മുരളി പെരുനെല്ലി എം എൽ.എ. മണലൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എ.യുടെ ആസ്തി വിസ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുന്ന 52 ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണോദ്ഘാടനം മറ്റത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി സ്ഥാപിച്ച തറകളും, തറക്കല്ലുകളും ഇന്ന് തെരുവ് നായ്കൾ ഉപയോഗിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.പല പദ്ധതികൾക്കും ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭിച്ചിരുന്നില്ലെന്ന യഥാർത്ഥ്യം മറച്ചു വെച്ചാണ് മുൻ എം.എൽ.എ.യും, കഴിഞ്ഞ ഭരണ സമിതിയും ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയിരുന്നത്. മറ്റം സെന്ററിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തറ നിർമ്മിച്ചതും ഇത്തരത്തിലുള്ള സംഭവവികാസമാണ്. മണ്ഡലത്തിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ബസ് സ്റ്റോപ്പുകൾക്കെതിരായ വിമർശനം വസ്തുതകൾ മനസ്സിലാകാതെയുള്ളതാണ്. പൊതുമേഖല സ്ഥാപനമായ സിൽക്കാണ് ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയാകുമ്പോൾ വിമർശിക്കുന്നവരുടെ മായ താനേ അടയുമെന്നും പെരുനെല്ലി കൂട്ടി ചേർത്തു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി.എസ്.നിഷാദ്, പഞ്ചായത്ത് അംഗകളായ സുത്ത് ബക്കർ, നളിനി രാമചന്ദ്രൻ, പുഷ്പലത സുധാകരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജെയിംസ് കാട്ടൂക്കാരൻ, പഞ്ചായത്ത് സെക്രട്ടറി വി.ലേഖ എന്നിവർ സംസാരിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 63, 80,000 രൂപ ചിലവഴിച്ചാണ് കണ്ടാണശ്ശേരി പഞ്ചായത്തിലെ നാലെണ്ണമുൾപ്പെടെ മണ്ഡലത്തിൽ 52 ഹൈമാസ്റ്റുകൾ സ്ഥാപിക്കുന്നത്.

Comments are closed.