കഞ്ചാവും രണ്ട് തോക്കുകളും എക്സൈസ് സംഘം പിടികൂടി.

കൊടകര. കൊടകര പന്തല്ലൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ ഇരുന്നൂറ് ഗ്രാം തൂക്കം വരുന്ന കഞ്ചാവും രണ്ട് തോക്കുകളും എക്സൈസ് സംഘം പിടികൂടി. കുപ്രസിദ്ധ ഗുണ്ട പന്തല്ലൂർ മച്ചിങ്ങൽ ഷൈജു (40)എന്ന പല്ലൻ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് തോക്കുകളും കഞ്ചാവും പിടികൂടിയത്. ഇയാളെ ഇരിങ്ങാലക്കുട എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഇൻറലിജന്റസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായി രുന്നു പരിശോധന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷൈജു. എന്നാൽ, പിടിച്ചെടുത്ത തോക്കുകൾ ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകളാണെന്ന് വീട്ടുകാർ പറഞ്ഞു. തോക്കുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടറായ മനോജ്കുമാർ ,ഇന്റലിജൻസ് ഓഫീസർമാരായ മണികണ്ഠൻ, ഷിബു, സതീഷ്, ഷെഫീക്ക്, മോഹനൻ, പി.ആർ.രാകേഷ്, സീനിയർ സി പി ഒ പി.യു.സുജീഷ്, എക്സൈസ് വനിതാ സിവിൽ ഓഫീസർ ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഡോഗ് സ്ക്വാഡും അന്വേഷണത്തിനെത്തിയിരുന്നു.
Comments are closed.