1470-490

ചികിത്സയിലായിരുന്ന ഫുട്ബോൾ താരം മരിച്ചു.

ഫർഹാദ് (അപകടത്തിൽ മരിച്ചയാൾ)

അജ്ഞാത വാഹനം ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫുട്ബോൾ താരം മരിച്ചു.കേച്ചേരി ഊക്കയിൽ ഫാറൂഖിന്റെ മകൻ ഫർഹാദിനാണ് (20) മരിച്ചത്. കഴിഞ്ഞ അഞ്ചിന്  രാത്രി 11 മണിയോടെ ഏഴാംകല്ലിൽ വെച്ചായിരുന്നു അപകടം. തൃശൂരിൽ നിന്ന് കേച്ചേരിയിലേക്ക് വരികയായിരുന്ന ഫർഹാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അജ്ഞാത വാഹനം വന്നിടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫർഹാദ് തൃശൂരിലെ സ്വകാര്യ ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. സ്കൂൾ തലത്തിൽ ജില്ലാ – സംസ്ഥാന ഫുട്ബോൾ ടീമുകളിൽ അംഗമായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം തിങ്കളാഴ്ച്ച രാവിലെ പോസ്റ്റ് മാർട്ടം നടത്തിയതിന് ശേഷം വസതിയിൽ കൊണ്ടുവരും. തുടർന്ന് പട്ടിക്കര പറപ്പൂർ തടത്തിൽ ജൂമാമസ്ജിദിൽ സംസ്കാരം നടത്തും.

Comments are closed.