1470-490

നോട്ടുകൾ രോഗം പരത്തുമെന്ന് മുന്നറിയിപ്പ്

  റിയാദ്- നോട്ടുകൾ കൊറോണ വൈറസ് പരത്തുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. നോട്ടുകൾ സ്പർശിച്ച ശേഷം എല്ലാവരും അനിവാര്യമായും കൈകൾ നന്നായി കഴുകണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കൈകളിലൂടെ ആവർത്തിച്ച് കൈമാറ്റം ചെയ്യപ്പെടുന്ന നോട്ടുകളിൽ എല്ലാവിധ ബാക്ടീരിയകളും വൈറസുകളും പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. നോട്ടുകൾ കൈകാര്യം ചെയ്ത ശേഷം രോഗവ്യാപന ഭീഷണി തടയുന്നതിന് എല്ലാവരും കൈകൾ കഴുകുകയും മുഖം സ്പർശിക്കുന്നത് ഒഴിവാക്കുകയും വേണം. നോട്ടുകളുടെ പ്രതലത്തിൽ കൊറോണ വൈറസ് ദിവസങ്ങളോളം നിലനിൽക്കാൻ സാധ്യതയുണ്ട്. വാണിജ്യ കേന്ദ്രങ്ങളും ആശുപത്രികളും റെസ്റ്റോറന്റുകളും ബാങ്കുകളും അടക്കം കറൻസി നോട്ടുകൾ ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളിലും വെച്ച് നോട്ടുകൾ ക്രയവിക്രയം ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പരക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Comments are closed.