1470-490

കോവിഡ് 19: തൃശൂരിൽ 256 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 256 പേർ. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയ നിന്നുളള 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ആശുപത്രി ഐസലോഷൻ വാർഡിലും മറ്റുളളവർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 4 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

Comments are closed.