1470-490

കൊച്ചിയിലും കൊറോണ.

കൊച്ചി :കൊച്ചിയില്‍ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയത്. ഇറ്റലിയില്‍ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ കുഞ്ഞിനെയും മാതാപിതാക്കളെയും സ്‌ക്രീനിംഗിന് വിധേയരാക്കിയിരുന്നു. കുഞ്ഞിന് പനി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തില്‍ എത്തിയശേഷം ഇവര്‍ മറ്റ് ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Comments are closed.