1470-490

വയോധികയുടെ മാല ബൈക്കിലെത്തി കവർന്ന യാളെ പിടികൂടി.

തൂവ്വാന്നൂരിൽ വയോധികയുടെ മാല ബൈക്കിലെത്തി കവർന്ന യാളെ പിടികൂടി. ചാവക്കാട് തിരുവത്ര ചാടിടകത്ത് അലിയെ (37) യാണ് കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.2019 ഡിസംബർ 28 നാണ് വീടിനടുത്തുള്ള വഴിയിലൂടെ നടന്നു വരുന്നതിനിടെയാണ് 82 വയസ്സുള്ള ശാരദ എന്ന വൃദ്ധയുടെ കഴുത്തിൽ കിടന്ന ഒന്നര പവനോളം വരുന്ന സ്വർണ്ണമാല പ്രതി കവർന്നത്. പാവറട്ടി സ്റ്റേഷനിൽ സമാനമായ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് തുവ്വാനൂരിലെ മാല മോഷണത്തിൽ  ഇയാളുടെ പങ്ക് വ്യക്തമായത്.ഗുരുവായൂർ സ്റ്റേഷൻ പരിധിയിലും ഇയാൾ ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ. ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോയ് തോമസ് എന്നിവരുമുണ്ടായിരുന്നു.

Comments are closed.