കനൽ യാത്രയിലൂടെ ചിത്ര
അനുഷ വിക്ടർ
കേരളത്തിൽ നിന്നുള്ള ഒരു മദ്ധ്യ, ദീർഘദൂര ഓട്ടക്കാരിയാണ് പി. യു. ചിത്ര.പാലക്കാട് ജില്ലയിലെ മുണ്ടൂരിലാണ് ചിത്ര ജനിച്ചത്. ഉണ്ണികൃഷ്ണൻ, വസന്തകുമാരി ദമ്പതിമാരുടെ മൂന്നാമത്തെ കുട്ടിയായി ജനിച്ചു. മൂണ്ടൂർ ഹയ്യർസെക്കന്ററി സ്ക്കൂളിലാണ് പഠിച്ചത്.. അച്ഛനമ്മമാർ കൃഷിക്കാരാണ്.
ഒരുപാട് പരീക്ഷണങ്ങളേയും ജീവിത പ്രശ്‌നങ്ങളേയും അതിജീവിച്ച് കായിക രംഗത്ത് മികവ് തെളിയിച്ചയാളാണ് പി യു ചിത്ര. ഏഴാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌പോര്‍ട്‌സ് രംഗത്തെത്തിയ ചിത്ര സംസ്ഥാന ദേശീയ അന്തര്‍ദേശീയ രംഗത്ത് ശ്രദ്ധേയമായി. നിരവധി സ്വർണ മെഡലുകളും നേടിയിട്ടുണ്ട്.

സ്ക്കൂൾ മീറ്റുകളിൽ ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയതിന് ഉത്തർപ്രദേശ്, ലെജിസ്ലേറ്റീവ് കൗൺസിലും കേരള സർക്കാരും ചേർന്ന് ടാറ്റ നാനോ കാർ ചിത്രക്ക് നൽകി.
മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ് ചിത്രയുടെ പരിശീലകൻ സിജിൻ എൻ.എസ്. സ്കൂ ളിൽ നിന്ന് അത്‌ലീറ്റുകളെ തെരഞ്ഞെടുക്കുന്ന ക്യാംപിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴേ ചിത്ര എത്തിയിരുന്നു. രണ്ടുവർഷം അവിടെ പരിശീലനം നടത്തി. എട്ടാം ക്ലാസുകാരെയാണ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നത്. അപ്പോഴാണ് ചിത്രയുടെ പ്രകടനം മികച്ചതാണെന്ന് മനസ്സിലായത്. അവിടെ മാറുകയായിരുന്നു ആ കോച്ചിന്റെയും ശിഷ്യയുടെയും ജീവിതം. സ്കൂൾ കായികമേളകളിൽ ചിത്ര നേട്ടങ്ങൾ കൊയ്തപ്പോൾ അത് സിജിന്റെ കൂടി വിജയമായി.2013ൽ മികച്ച കായികാധ്യാപകനുള്ള ജി.വി. രാജ അവാർഡും സിജിനെ തേടിയെത്തി.
ഭുവനേശ്വറിൽ നടന്ന,2017 ഏഷ്യൻ അത്‍ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഓട്ടമത്സരത്തിൽ 4.17.92 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കി. ഇത് ചിത്രക്ക് “ദൂരങ്ങളുടെ ഏഷ്യയുടെ രാജകുമാരി” എന്ന പേര് നൽകി.

2017 ലെ ഏഷ്യന്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018ലെ ഫെഡറേഷന്‍ കപ്പ് ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സില്‍ 1500 മീറ്ററില്‍ സ്വര്‍ണം, 2018 ലെ നാഷണല്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, 2019 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് 1500 മീറ്ററില്‍ സ്വര്‍ണം, ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണം എന്നിങ്ങനെ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ് പി യു ചിത്ര. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം
Comments are closed.