1470-490

കർമ്മനിരതയുടെ എഴുപത്തിമൂന്നാണ്ട് പിന്നിട്ട് റുഖിയ ടീച്ചർ

എം.ഷാഹിന ടീച്ചർ

വളാഞ്ചേരി:സമൂഹത്തിന്റെ മുന്നേറ്റത്തിന് വേണ്ടി സജീവ പങ്കാളിത്തം വഹിച്ച സ്ത്രീകളുടെ ചരിത്രം ഓരോ നാടിനും പറയാനുണ്ടാകും. അങ്ങിനെയുള്ള സ്ത്രീകളെ അംഗീകരിക്കാത്ത പുരുഷ കേന്ദ്രീകൃത സമൂഹത്തേയും നാം ധാരാളം കണ്ടു കൊണ്ടിരിക്കുന്നു. സ്ത്രീ ഇപ്പോഴും അകത്തളങ്ങളിൽ കഴിയേണ്ടവൾ തന്നെ എന്ന അല്ലെങ്കിൽ തങ്ങളുടെ യൊക്കെ കീഴിൽ തങ്ങൾ പറയുന്നത് മാത്രം അനുസരിച്ച് കഴിയേണ്ടവളാണ് എന്ന മേധാവിത്വ മനസ്ഥിതിയുമായി കഴിയുന്ന പുരുഷനിൽ നിന്ന് സ്ത്രീക്ക് എന്ത് അംഗീകാരം അല്ലേ?
ഏതായാലും ഈ വനിതാ ദിനത്തിൽ എനിക്ക് പറയാനുള്ളത് എം.പി റുഖിയ ടീച്ചർ എന്ന എന്റെ ഉമ്മയെ കുറിച്ചാണ്. വർഷങ്ങളോളമുള്ള അധ്യാപന ജീവിതത്തിന് ശേഷം ആ മേഖലയോട് വിട പറയുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. അറിവ് നേടാനുള്ള ആകാംക്ഷ നിറഞ്ഞ കുഞ്ഞു മുഖങ്ങൾ, ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നിരുന്ന സഹപ്രവർത്തകർ എല്ലാം അന്യമാവുന്നത്പോലെ.
പക്ഷേ അതിലും വലിയ ദൗത്യമായിരുന്നു കാത്തിരുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന സ്വന്തം പിതാവിന്റെ വിപ്ലവ വീര്യവും സഹജീവികളെ എന്നും സഹാനുഭൂതിയോടെ കണ്ടിരുന്ന ഭർത്താവിന്റെ സ്നേഹാനുകമ്പയും ജീവിതത്തിലേക്ക് പകർത്തി വിശ്രമം ജീവിതം നയിക്കേണ്ട വേളയിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും പീഡിതരുടേയും അവകാശങ്ങൾക്ക് വേണ്ടി ഏതറ്റം വരെയും പോരാടും.


പെയ്ൻ & പാലിയേറ്റീവ് , സാക്ഷരത പ്രവർത്തനം,
പകൽ വീട്ടിലെ അശരണർക്ക് വേണ്ടിയുള്ള അധ്യാപനം തുടങ്ങി ഉമ്മയുടെ പ്രവർത്തന മേഖല വിശാലമാണ്.
ഏതായാലും ഈ എഴുപത്തി മൂന്നിലും ചെറുപ്പക്കാരേക്കാൾ ആവേശത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.

Comments are closed.