1470-490

നീർചാലുകളുടെ വീണ്ടെടുപ്പ് – കോർപ്പറേഷൻ പരിധിയിൽ 23 കോടി രൂപയുടെ പദ്ധതി മന്ത്രി വി എസ് സുനിൽകുമാർ

ഇനി ഞാൻ ഒഴുകട്ടെ – നീർചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി കോർപറേഷൻ പരിധിയിൽ 23 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ.

നീർചാലുകളുടെ ജനകീയ വീണ്ടെടുപ്പിനായി നടത്തുന്ന ‘ഇനി ഞാൻ ഒഴുകട്ടെ ‘ പദ്ധതിയുടെ കോർപറേഷൻ തല ഉദ്ഘാടനം അയ്യന്തോൾ തൃക്കുമരക്കുടം അമ്പല പരിസരത്തു നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കോർപറേഷൻ മേയർ അജിത ജയരാജൻ അധ്യക്ഷയായി . ഇനി ഒരു പ്രളയം മറികടക്കാൻ ഇപ്പോൾ കെട്ടി കിടക്കുന്ന വെള്ളം സുഗമമായി ഒഴുകിപോകാനുള്ള മാർഗം ഒരുക്കണം. അടഞ്ഞു കിടക്കുന്ന തോടുകൾ, കനാലുകൾ എന്നിവ ഈ വേനല്കാലത് തന്നെ വൃത്തിയാക്കും. എല്ലാ വാർഡുകളിലും ഇതിന്റെ ഭാഗമായുള്ള തോട് വൃത്തിയാക്കൽ നിർബന്ധമായും നടത്തും. കയ്യേറിയ തോടുകൾ വിട്ടു കൊടുക്കേണ്ടി വരും. നീർചാലുകളുടെ പുനരുജ്ജീവനത്തിനു തടസ്സമായി നിൽക്കുന്ന എല്ലാ കയ്യേറ്റങ്ങളും ഒഴിവാക്കും. തോടുകളിലേക്ക് കയ്യേറി നിർമിച്ച മതിലുകൾ പൊളിക്കാൻ വെണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നഗര വത്കരണത്തിന്റെ ഭാഗമായി പുറം തള്ളുന്ന മാലിന്യങ്ങൾ, അനധികൃത കയ്യേറ്റങ്ങൾ എല്ലാം തന്നെ നീർചാലുകളുടെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി. പാട ശേഖരങ്ങളാൽ ചുറ്റപ്പെട്ട നഗര കോർപറേഷൻ പരിധിയിൽ മഴ കെടുതിയിൽ ഒരുപാട് നാശ നഷ്ടങ്ങൾ ഉണ്ടായി. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ പദ്ധതി യായ ഇനി ഞാൻ ഒഴുകട്ടെ പൊതു ജന പങ്കാളിത്തത്തോടെ നടത്തിയത്. 5.5 കിലോമീറ്റർ വരുന്ന തോടുകളും കാനകളും ആണ് വൃത്തിയാക്കിയത്. ഇതിൽ പടിഞ്ഞാറെ കോട്ട, ത്രികുമാരക്കുടം മുതൽ കാഞ്ഞിരപ്പള്ളം, ഹരിശ്രീ നഗർ, മുരുക നഗർ, ഉലാക്കത്തോട്, റോസ് ഗാർഡൻ വരെയുള്ള കൈ തോടുകൾ ആണ് ഉൾപ്പെട്ടത് . റെസിഡന്റ്‌സ് അസോസിയേഷനുകൾ , പോളി ടെക്നിക്, 50 ഓളം വരുന്ന ഗവ എഞ്ചിനീറിംഗ്‌കോളേജ് വിദ്യാർഥികൾ, എൻ സി സി, പോലിസ്, ഫയർ ഫോഴ്‌സ്, കണ്ടിജന്റ് തൊഴിലാളികൾ, അയ്യങ്കാളി തൊഴിലുറപ്പുകാർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധി കൾ തുടങ്ങിയവർ ഈ ജനകീയ വീണ്ടെടുപ്പിൽ പങ്കാളികൾ ആയി . ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, കോർപറേഷൻ വാർഡ് കൗൺസിലർമാരായ സുനിത വിനോദ്, ശാന്ത അപ്പു, മുൻ മേയർ അജിത വിജയൻ, എ ഇ ഷൈബി , ഹരിത കേരളം കോർപറേഷൻ കൺവീനർ സുധ എം എസ്, ഡി പിസി മെമ്പർ വര്ഗീസ് കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുക്കും 

Comments are closed.