1470-490

ജൈവവൈവിദ്യ പാർക്ക്

പന്തല്ലൂർ ജനത യു.പി.സ്കൂളിൽ നിർമ്മിച്ച ജൈവവൈവിദ്യ പാർക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. മഞ്ചാടി മേട് എന്ന പേരിൽ നിർമ്മിച്ച ജൈവവൈവിധ്യ പാർക്ക്  വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എം.മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ ഉപഹാര സമർപ്പണം നടത്തി. പി.ടി.എ.വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ കർത്താ പാർക്ക് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.കുമാരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രാജൻ, ഷൈല ദാസൻ, പ്രധാനാധ്യാപിക എൻ .എസ്.അനില, പി.ടി.എ.പ്രസിഡണ്ട് പ്രതീഷ് കാരയിൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.