1470-490

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു;കുടുംബത്തിലെ മൂന്നു പേരടക്കം അഞ്ചു പേർ ഐസലേഷൻ വാർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു.
പത്തനംതിട്ട സ്വദേശികളായ അച്ചനും അമ്മക്കും മകനുമാണ് സ്ഥിരീകരിച്ചത്.
ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയവരാണ് കുടുംബം.മറ്റു രണ്ടു പേർ ബന്ധുക്കൾ.
റിപ്പോർട്ട് ചെയ്യാത്തതാണ് തിരിച്ചടിയായതെന്ന് മന്ത്രി കെ.കെ ഷൈലജ ടീച്ചർ.ആരോഗ്യജാഗ്രത തുടരണം.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു ദോഹ വഴി ഫെബ്രുവരി അവസാനവാരത്തിലാണ് കൊച്ചി വഴി കുടുംബം വീട്ടിലെത്തിയത്.വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ആരെങ്കിലും ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Comments are closed.