1470-490

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചു: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം അവധി

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച വരെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടില്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്‌കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടർ പറഞ്ഞു.

Comments are closed.