1470-490

അയിനൂർ ലക്ഷം വീട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2018- 20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്തിലെ അയിനൂർ ലക്ഷം വീട് കോളനിയിൽ നിർമിച്ച കുടിവെള്ള പദ്ധതി നാട്ടുകാർക്കു സമർപ്പിച്ചു. 50 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതി തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു.

കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ മുഖ്യാതിഥിയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം പി കെ കൗസല്യ, കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിനി ബാബുജി, വാർഡ് മെമ്പർ പത്മിനി ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.