1470-490

‘വിനീത് ശ്രീനിവാസന്റെ സ്വര്‍ഗരാജ്യം’! ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. അടുത്തിടെ നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്റെ വിശേഷങ്ങളും വിനീത് പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. വിഹാന്റെ കുഞ്ഞനുജത്തിയുടെ ഫോട്ടോ പിന്നീട് നടന്‍ പങ്കുവെച്ചിരുന്നു.

വിനീത് ശ്രീനിവാസന്റെതായി പുറത്തിറങ്ങിയ പുതിയ കുടുംബ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വര്‍ഗം എന്ന ക്യാപ്ഷനോടെയാണ് നടന്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ സുഹൃത്ത് ആര്‍ ജെ മാത്തുകുട്ടി കുറിച്ച കമന്റും വൈറലായിരുന്നു. വിനീത് ശ്രീനിവാസന്റെ സ്വര്‍ഗരാജ്യം എന്നാണ് മാത്തുക്കുട്ടി കുറിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പമുളള വിനീതിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേസമയം നിലവില്‍ തന്റെ പുതിയ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് വിനീതുളളത്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കിയുളള ഹൃദയം അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും പ്രധാന വേഷത്തില്‍ എത്തുന്നു. ഹൃദയത്തിന്റെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും നടന്‍ നേരത്തെ പങ്കുവെച്ചിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി നടന്‍ എത്തുന്നത്. ഇത്തവണ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു സിനിമയുമായിട്ടാണ് വിനീത് എത്തുന്നത്. മരക്കാറിന് പിന്നാലെ പ്രണവ് മോഹന്‍ലാലിന്റെതായി വരുന്ന ചിത്രം കൂടിയാകും ഹൃദയം. ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. പൃഥ്വിരാജ് സുകുമാരനും ഹൃദയത്തിന് വേണ്ടി നേരത്തെ ഗാനം ആലപിച്ചിരുന്നു.

Comments are closed.