1470-490

AIYF കോട്ടക്കൽ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷസംഗംമം നടന്നു.

കുറ്റിപ്പുറം: AIYF കോട്ടക്കൽ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി മതനിരപേക്ഷസംഗംമം നടന്നു. പരിപാടിയുടെ ഭാഗമായി ഇപ്റ്റ ജില്ല പ്രസിഡന്റ്‌ ബാബു ഒലിപ്രം അവതരിപ്പിച്ച ഏകപാത്രനാടകം “പൗരത്വ ഗ്രഹണം” അരങ്ങേറി. സമ്മേളനത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചന മത്സരത്തിന്റെ സമ്മാനങ്ങൾ സി.പി.ഐ.കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്‌റഫലി കാളിയത്ത് കുട്ടികൾക്ക് വിതരണം ചെയ്തു.എ.ഐ.വൈ.എഫ്.ജില്ലാകമ്മിറ്റി അംഗം ജാനിഷ് ബാബു സംഗമം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്.കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഷഫീക് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്. നേതാവ് അഡ്വ.ഐ.വിരതീഷ്, യൂത്ത് കോൺഗ്രസ്‌ നേതാവ് പ്രവീൺ പാഴൂർ, യൂത്ത് ലീഗ് നേതാവ് സഖാഫ് തങ്ങൾ, യുവകലാസാഹിതി ജില്ലാകമ്മിറ്റി അംഗം പി.കെ. വിജേഷ്,എ.ഐ.വൈ.എഫ്. നേതാക്കളായ രാജേഷ് വലിയകുന്ന്, അയിഷാബി കുറ്റിപ്പുറം, രാധ കരുപറമ്പിൽ, നിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ 8 ആം തീയ്യതി പ്രതിനിധി സമ്മേളനം നടക്കും.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382