1470-490

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കോടാലിയിൽ പ്രതിഷേധ റാലിയും

ഡൽഹിയിലെ കലാപത്തിനെതിരെ സേവ് ഇന്ത്യ സൗഹൃദം സാധ്യമാണ്എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കോടാലിയിൽ  പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കോടാലി എൽപി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച റാലിയിൽ നിരവധി പേർ പങ്കെടുത്തു. എസ് ജെ എം തൃശൂർ ജില്ലാ ട്രഷറർ അബ്ദുൽ ജബ്ബാർ ബാഖവി,
എസ് വൈ എസ് തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷെരീഫ് പാലപ്പിള്ളി, കേരള മുസ്ലിം ജമാഅത്ത്  മറ്റത്തൂർ സർക്കിൾ പ്രസിഡൻറ് സിദ്ദീഖ് മുസ്‌ലിയാർ, എസ് വൈ എസ് വരന്തരപ്പിള്ളി സർക്കിൾ പ്രസിഡൻറ് നാസർ സഖാഫി , കേരള മുസ്ലിം ജമാഅത്ത് തൃശൂർ സോൺ ജനറൽ സെക്രട്ടറി സൈതലവി മുസ്ല്യാർ , എസ് വൈ എസ് തൃശൂർ സോൺ സെക്രട്ടറി സദറുദ്ദീൻ കോടാലി ,പാലപ്പിള്ളി റെയിഞ്ച് ജനറൽസെക്രട്ടറി നജീബ് സഖാഫി, എസ് എസ് എഫ് മറ്റത്തൂർ  സെക്ടർ ജനറൽ സെക്രട്ടറി യൂനുസ് ചിറയിൽ,അബ്ദുൽ അസീസ് സഖാഫി മഹ്മൂദിയ്യ, ഷാനവാസ് നഈമി ,ഷൗകത്ത് ബാഖവി, ബാവ ബാഖവി ഇല്ലിത്തോട്, മുജീബ് കോടാലി,അലി ഹസ്സൻ ഹാജി, റഷീദ് പാന്തോടി. തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം വഹാബ് സഖാഫി മമ്പാട് ഉദലാ ട നം ചെയ്തു.  എസ് വൈ എസ്     മറ്റത്തൂർ സർക്കിൾ പ്രസിഡന്റ അഷ്റഫ് സഅദി അദ്ധ്യഷത വഹിച്ചു.  

Comments are closed.