1470-490

പ്രസ്സ് ക്ലബ്ബ് വളാഞ്ചേരി പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: മാധ്യമങ്ങളെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിലും, ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളെ വിലക്കേർപ്പെടുത്തിയതിലും പ്രതിഷേധിച്ച് വളാഞ്ചേരി പ്രസ് ക്ലബ്ബ് നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.പ്രസ്സ് ക്ലബ്ബ്
ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് പ്രസിഡണ്ട് കബീർ പാണ്ടികശാല, സെക്രട്ടറി മുഹമ്മദലി നീറ്റുക്കാട്ടിൽ , മെഹബൂബ് തോട്ടത്തിൽ, പി.ടി. റസാഖ്,സെയ്ഫുദ്ദീൻ പാടത്ത്, സലാം വളാഞ്ചേരി, ബാബു എടയൂർ, നൂറുൽ ആബിദ് നാലകത്ത്, ലിയാക്കത്തലി പുക്കാട്ടിരി, അനീഷ് വലിയ കുന്ന്, നാസർ ഇരിമ്പിളിയം , സഹീർ ഇരിമ്പിളിയം , ജിഷാദ് വളാഞ്ചേരി, സുരേഷ് എടയൂർ എന്നിവർ നേതൃത്വം നൽകി.

Comments are closed.