പന്തല്ലൂര്‍ ജനത യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് കൗതുകമായി ജൈവ വൈവിധ്യ പാര്‍ക്ക് ഒരുങ്ങുന്നു

കൊടകര . പന്തല്ലൂര്‍ ജനത യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് കൗതുകമായി ജൈവ വൈവിധ്യ പാര്‍ക്ക് ഒരുങ്ങുന്നു. 6 സെന്റ് സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. വിവിധയിനം വൃക്ഷങ്ങളും പൂച്ചെടികളും ഔഷധസസ്യങ്ങളും പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന മനോഹര ശില്പങ്ങളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച വൈകിട്ട് 4ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.
Comments are closed.