നമ്മുടെ രാജ്യത്ത് ജനാധിപത്യം എന്ന വാക്കിന്റെ അര്‍ഥം അതാണ്! മുഖ്യമന്ത്രിയായി അവതരിച്ച് മെഗാസ്റ്റാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന വണ്‍ എന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നു. കടക്കല്‍ ചന്ദ്രന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയായി മാറിയ മമ്മൂട്ടിയാണ് ടീസറിലുള്ളത്. വേദിയില്‍ നിന്ന് ഇറങ്ങി വരുന്നതും സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുമൊക്കെ ടീസറിലുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചെയ്യാന്‍ കിട്ടുന്ന ഒരു ദിവസം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യം എന്ന വാക്കിന്റെ അര്‍ഥം അതാണ്.
തുടങ്ങി മമ്മൂട്ടിയുടെ മാസ് ഡയലോഗ് അടക്കമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും ടീസറിലുണ്ട്. രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മുരളി ഗോപി ചിത്രത്തിലെത്തുന്നത്. മറ്റുള്ളവരുടെ കഥാപാത്രം എന്താണെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. എന്തായാലും മലയാളത്തിലെ മറ്റൊരു കിടിലന്‍ രാഷ്ട്രീയ കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ തയ്യാറാക്കിയത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്യുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍, ഗായത്രി അരുണ്‍ എന്നിവരാണ് നായികമാരായിട്ടെത്തുന്നത്.
സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, രഞ്ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശങ്കര്‍ രമാകൃഷ്ണന്‍, ശ്രീനിവാസന്‍, മാമുക്കോയ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ശ്യാമപ്രസാദ്, എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതം.
Comments are closed.