മറ്റത്തൂർ കുഞ്ഞാലി പാറ വിഷയം

ഹൈക്കോടതി നിർദ്ദേശ പ്രകാരം മറ്റത്തൂർ കുഞ്ഞാലി പാറ വിഷയം നേരിട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്റ്റർ ചെയർമാനായ സമിതി എത്തുന്നത് വരെ ക്രഷർ കമ്പനി പ്രവർത്തനം നിറുത്തി വയ്ക്കും. സമരസമിതിയുടെ ആഭിമുഖ്യത്തിൽ കമ്പനി ഗേറ്റ് പൂട്ടി നടത്തിയ ഉപരോധ സമരത്തെത്തുടർന്നാണ് പോലീസ് സാന്നിധ്യത്തിൽ കമ്പനി പൂട്ടുമെന്ന് അധികൃതർ ഉറപ്പ് നൽകിയത്. കളക്റ്റർക്ക് പുറമേ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ, ജില്ലാ ജീയോളജിസ്റ്റ് തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് വിഷയം പഠിക്കാനെത്തുക. ലാന്റ് അസൈമെന്റ് പട്ടയ ഭൂമിയിലാണ് അനധികൃത ഖനനവും ,ജനജീവിതം ദുസ്സഹമാക്കി കൊണ്ട് ഉള്ള പ്രവർത്തികൾ നടക്കുന്നത് എന്ന് കോടതിയിൽ നാട്ടുകാർ കേസ് ഫയൽ ചെയ്തിരുന്നു.
കോടതി അന്യേഷണ ഉത്തരവ് വന്നതിനു പിന്നാലെ ഉപേക്ഷിക്കപെട്ട കോറികളിലെ വെള്ളം വറ്റിക്കാനും അവ മണ്ണിട്ടുമൂടാനു കമ്പനി ശ്രമിച്ചു തുടങ്ങിയിരുന്നു. തുടർന്ന് ഇത്തരം പ്രവർത്തികൾ അന്വേഷണത്തെ സ്വാധീനിക്കാൻ വേണ്ടിയാണ് എന്നു സമരസമിതി ആരോപിക്കുകയും വെള്ളികുളങ്ങര പോലീസ് സ്റ്റേഷണിൽ പരാതി നൽകുകയുമായിരുന്നു. ഇതിൽനടപടികൾ ഉണ്ടാകാത്തതിനെത്തുടർന്നാണ് ശനിയാഴ്ച്ച രാവിലെ 6 മണിയോടെ കമ്പനിയുടെ ഗേററ്, കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി ചെയർമാൻ സി.കെ. രഘുനാഥിന്റെ നേതൃത്തതിൽ സമിതി അടച്ചു പൂട്ടി ധർണ്ണ നടത്തിയത്. . തുടർന്ന് നടന്ന ചർച്ചയിലാണ് സംഘത്തിന്റെ സന്ദർശനം തീരും വരെ എടത്താടൻ ഗ്രാനൈറ്റ്സ് കമ്പനിയിലെ പ്രവർത്തനം നിറുത്തിവക്കാം എന്ന് കമ്പനി പോലീസ് അധികാരികളെ അറിയിച്ചത്.
മനോജ് നെടുമ്പുള്ളി, ഷാജി ഉള്ളാട്ടിപ്പറമ്പിൽ, ബിജു തെക്കൻ, സായൂജ്, സിജി രാജേഷ്, രജന രതീഷ്, ശോഭ ജോൺ തുടങ്ങിയവർ സമരത്തിന് നേതൃതം നൽകി.
Comments are closed.