പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

ഗുരുവായൂർ: ആഭ്യന്തര വകുപ്പിൽ നടന്ന അഴിമതിയിൽ ആരോപണ വിധേയനായ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടും വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് ( ഐ ) കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മമ്മിയൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കൈരളി ജംഗ്ഷനിൽ വെച്ച് സിഐ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് ( ഐ ) കമ്മിറ്റി പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ അദ്ധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, വി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, അരവിന്ദൻ പല്ലത്ത് , ബാലൻ വാറണാട്ട് എന്നിവർ പ്രസംഗിച്ചു. ശിവൻ പാലിയത്ത്, പി.വി. ബദ്‌റുദ്ദീൻ, പി.ഐ. ലാസർ, കെ.എം. ഇബ്രാഹിം, പൊറ്റയിൽ മുംതാസ്, പി.എ. നാസർ, പി.കെ. രാജേഷ് ബാബു, കെ.ജെ ചാക്കോ, കെ.വി. സത്താർ, എച്ച്.എം. നൗഫൽ, നിഖിൽ. ജി. കൃഷ്ണൻ, ആർ.കെ. നൗഷാദ്, ഷോബി ഫ്രാൻസിസ്, കാർത്ത്യായനി ടീച്ചർ, എം.എസ്. ശിവദാസൻ, കെ.വി. ഷാനവാസ്, കെ.പി.എ. റഷീദ്, സ്റ്റീഫൻ ജോസ്, ശശി വാറനാട്ട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Comments are closed.