1470-490

ലഹരിവിപത്തിനെതിരെ പോരാടാൻ LNSൽ അണിചേരുക പരീത് കരേക്കാട്

വളാഞ്ചേരി:വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവർത്തിക്കുന്ന ലഹരി നിർമാർജനസമിതിയിൽ അണിചേരണമെന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് ആഹ്വാനംചെയ്തു. ലഹരി നിർമാർജന സമിതി പൗരത്വ ഭേദഗതി ബില്ലിനെതിരെയും വ്യാപകമായിക്കൊണ്ടിരിക്കുന്നലഹരി ഉപയോഗത്തിനെതിരെ യും സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സമര സദസ്സ് എടയൂർ മണ്ണത്തു പറമ്പിൽവെച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം സയ്യിദ് സൈനുദ്ധീൻ കോയതങ്ങൾ അധ്യക്ഷത വഹിച്ചു. ജാബിർ പരവക്കൽ സ്വാഗതം പറഞ്ഞു എൽ എൻ എസ് സംസ്ഥാനജനറൽ സെക്രട്ടറി ഒ.കെ.കുഞ്ഞികോമു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജി.ജി പോൾ , എൽ.എൻ.എസ്. സംസ്ഥാനഭാരവാഹി സലാം വളാഞ്ചേരി,ഡെപ്യൂട്ടി ഡയറക്ടർ മലപ്പുറം ശരീഫ് ഉസ്മാൻ കൂരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.എൽ.എൻ.എസ്. സംസ്ഥാന ഭാരവാഹി ഹംസക്കുട്ടി, ജില്ലാ സെക്രട്ടറി കോടിയിൽ അശ്റഫ്, പി.ടി.സുധാകരൻ മാസ്റ്റർ, അബ്ദുൽ ഷുക്കൂർബാഖവി, ഉണ്ണീൻഹാജി.കെ, അബ്ദുൽകരീം കെ.പി,ജമാൽ കൂടല്ലൂർ, പി.ബിനുജോൺമാസ്റ്റർ , വി.പി. മാനുഹാജി, അഷ്റഫ്.പി, എം.പി.ശംസു റഹ്മാൻതങ്ങൾ എന്നിവരും പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു. എൽ.എൻ.എസ്.കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ കടകളിലേക്കുള്ളനോട്ടീസ് വിതരണവും നടന്നു.

Comments are closed.