1470-490

ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപണം

കൊടകര  കമ്മ്യൂണിറ്റി  ഹാൾ  കോമ്പൗണ്ടിൽ മാലിന്യം  കത്തിയതിൽ  ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് ആരോപണം. മാലിന്യക്കൂമ്പാരത്തിന് ആരോ തീ കൊടുത്തതാണെന്നും കൊടകര  മേഖലയിലെ   കുടിവെള്ള വിതരണം താറുമാറാക്കിയതിലും  അന്വേഷണം വേണമെന്നും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.  കൊടകര   മണ്ഡലം പ്രസിഡന്റ്‌   ഷൈൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ നേതാക്കൾ തീപിടുത്തമുണ്ടായ പ്രദേശം സന്ദർശിച്ചു. തുടർന്ന് വാട്ടർ  അതോറിറ്റി അസി:എക്സിക്യൂട്ടീവ്  എഞ്ചിനീയറെ  ഉപരോധിച്ചു. കോൺഗ്രസ് ബ്ലോക്ക്‌  വൈസ് പ്രസിഡന്റ്‌ സദാശിവൻ കുറുവത്ത്, ബ്ലോക്ക്‌  സെക്രട്ടറി  കോടന നാരായണൻ കുട്ടി, കൊടകര  മണ്ഡലം  വൈസ്  പ്രസിഡന്റ്‌  വിനയൻ തോട്ടാപ്പിള്ളി, ഗ്രാമ പഞ്ചായത്ത്  അംഗങ്ങഓയ  പ്രനില ഗിരീശൻ, ഉഷ സത്യൻ,  തുടങ്ങിയവർ നേതൃത്വം  നൽകി.  

Comments are closed.