1470-490

യെസ് ബാങ്കിനെ സൂക്ഷിക്കുക

പണ ഇടപാടുകൾക്ക് ബാങ്ക് വിവരങ്ങൾ നൽകിയിട്ടുള്ളവർ ഉടൻ മാറ്റി നൽകണമെന്ന മുന്നറിയിപ്പുമായി മ്യൂച്വൽ ഫണ്ട് കമ്പനികളും ബ്രോക്കിംഗ് ഹൗസുകളും. യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പിന്നാലെയാണിത്.

ഓഹരി ബ്രോക്കർമാർ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള ഇടപാടുകൾ ഇതിനോടകം നിർത്തിവച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് മാറ്റാൻ കാലതാമസം എടുക്കുന്നതിനാൽ നിക്ഷേപം തിരിച്ചെടുക്കുന്ന നിക്ഷേപകരോട് അക്കൗണ്ട് മാറ്റി നൽകാൻ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ടും അറിയിപ്പ് നൽകിയിട്ടുണ്ട്. കൊട്ടക് മ്യൂച്വൽ ഫണ്ടും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

Comments are closed.