1470-490

ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു.

വള്ളിക്കുന്ന്: അധ്യാപകനും പ്രശസ്ത മാപ്പിളകലാ സാഹിത്യകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനു മായിരുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (84)അന്തരിച്ചു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ: സരോജിനി. മക്കള്‍: പത്മജ(തിരൂരങ്ങാടി താലൂക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി), ഊര്‍മിള(ടീച്ചര്‍,കക്കട്ട്),ജൂലിയറ്റ്(പാലക്കാട്),ജീജ ബായ്(കക്കോടി),മീന(ഗവ.പ്രസ്സ് തിരുവനന്തപുരം). മരുമക്കള്‍: രാജീവ്(അട്ടപ്പാടി), നാണു(കക്കട്ട്),രാമചന്ദ്രന്‍,ഷാജി,ഷിജു(തിരുവനന്തപുരം)

ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ ജില്ലാ കമ്മറ്റിയംഗവും എഴുത്തുകാരനുമായിരുന്ന ബി.വി വള്ളിക്കുന്ന് എന്ന ബാലകൃഷ്ണന്‍ വളളിക്കുന്ന് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. അദേഹത്തിന്റെ ആദ്യ നോവല്‍ തീ പിടിച്ച കൊടുക്കാറ്റ്, 1970 മുതലാണ് അദേഹം മാപ്പിള സാഹിത്യ പഠനത്തിന് തുടക്കമിട്ടത്. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്ലിം നവോത്ഥനാവും, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യ ലോകം തുടങ്ങിയവയാണ് അദേഹത്തിന്റെ പ്രധാന കൃതികള്‍.

ഖായ്‌ദെ മില്ലത്ത് കള്‍ച്ചറല്‍ അവാര്‍ഡ്, നടുത്തോപ്പില്‍ അബുള്‍ സ്മാരക അവാര്‍ഡ്, ദുബായ് മലപ്പുറം കെഎംസിസി അവാര്‍ഡ്, ഷാര്‍ജ കെഎംസിസി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.