1470-490

ഏകാധിപതികളെ തിരസ്കരിച്ച സമൂഹം പൗരത്വ ഭേദഗതിക്കാരെയും തമസ്കരിക്കും – കെ പി എ മജീദ്.

മലപ്പുറം: ഏകാധിപതികളെയെല്ലാം നിർദ്ദയം തിരസ്കരിച്ച പാരമ്പര്യമാണ് ലോക ചരിത്രത്തിന്റെ തെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്. സമാനതകളില്ലാത്ത വിധം ആയുധമേന്തി ആക്രമണം നടത്തിയവർക്കെതിരെ പോലും നടപടിയില്ല. പൗരത്വ നിയമ ഭേദഗതിയുമായി സർക്കാരിന് ഏറെ നാൾ മുന്നോട്ട് പോവാനാവില്ലെന്നും കെഎസ്ടിയു ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്ത് കെ.പി.എ. മജീദ് പറഞ്ഞു.ജില്ലാ പ്രസിഡണ്ട് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു . സാഹിത്യകാരൻ പി കെ പാറക്കടവ്, എ.കെ സൈനുദ്ധീൻ, സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂർ ,സൂഫി ഗായകൻ സമീർ ബിൻസി, ഉമ്മർ അറക്കൽ, ജസ്ഫർ കോട്ടക്കുന്ന്, അഡ്വ.പി വി മനാഫ്, മുജീബ്കാടേരി,
, പി കെ എം ഷഹീദ്, പി വി ഹുസൈൻ, എം അഹമ്മദ്, കെ എം അബ്ദുല്ല , വി എ ഗഫൂർ,ജില്ലാ ജനറൽ സെക്രട്ടറി എൻ പി മുഹമ്മദലി,ജില്ലാ ട്രഷറർ കെ ടി അമാനുള്ള,ഭാരവാഹികളായ ഇ പി എ ലത്തീഫ് ,,എം.മുഹമ്മദ് സലീം,കോട്ട വീരാൻ കുട്ടി,കെ എം ഹനീഫ,,ബഷീർ തൊട്ടിയൻ,സഫ്തറലി വാളൻ,ടി സി സുബൈർ,എം വി ഹസ്സൻകോയ,പി.മുഹമ്മദ് ഷമീം,വി.ഷാജഹാൻ, പി ടി സക്കീർ ഹുസൈൻ, സെയ്ത് ഇസ്മായീൽ,നിസാർ തങ്ങൾ, സി എച്ച് ഇബ്രാഹീം, കെ എം അബ്ദുസ്സലാം, ഉസ്മാൻ മീനാർകുഴി എന്നിവർ സംസാരിച്ചു.
സമരവേദിയിൽ ചിത്രകലാധ്യാപകരുടെ പ്രതിഷേധവര, പ്രതിഷേധ ഗാനാലാപനം, ഫോട്ടോ പ്രദർശനം എന്നിവ നടന്നു.

Comments are closed.