സാന്ത്വനസ്പര്‍ശം 2020 ഉദ്ഘാടനം ചെയ്തു.

സാന്ത്വനസ്പര്‍ശം 2020 ഉദ്ഘാടനം ചെയ്തു.
കൊടകര : ലോകദന്തദിനാചരണത്തോട് അനുബന്ധിച്ച് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്റേയും ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് കെയറിന്റെയും ആഭിമുഖ്യത്തില്‍ പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാളില്‍ സൗജന്യ ദന്തപരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും രക്തപരിശോധനയും നടത്തി. ഹൃദയ പാലിയേറ്റീവിന്റെ രോഗികള്‍ക്ക് സൗജന്യ ദന്തചികിത്സ നല്‍കുന്ന ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്റെ ‘സാന്ത്വനസ്പര്‍ശം’ എന്ന കര്‍മ്മപരിപാടി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പള്ളി വികാരി ഫാ. ഫ്രാന്‍സീസ് കൊടിയന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ചാലക്കുടി ശാഖ പ്രസിഡന്റ് ഡോ. സിജോ വര്‍ഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി. ഹൃദയ പാലിയേറ്റീവ് രൂപത ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി സ്വാഗതപ്രസംഗം നടത്തി. ഡോ. ശീതള്‍ മാത്യു ചാരിറ്റബിള്‍ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. 200 ലധികം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. അസി. വികാരി ഫാ. ജോസഫ് വിതയത്തില്‍, അസി. ഡയറക്ടര്‍ ഫാ. വിമല്‍, ഹോളിഫാമിലി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റീന തെരേസ, ലിയോബ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജി, കൈക്കാരന്‍ ജോണി മാഞ്ഞാങ്ങ, സിസ്റ്റര്‍ എല്‍സ ജോണ്‍, ഡേവീസ് കണ്ണംമ്പിള്ളി, ജിത്ത് കടവി, സി.വി. ആന്റു, പൗലോസ് കാച്ചപ്പിള്ളി, ജിബി പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.