വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ച്ചയൊരുക്കി അധ്യാപികയുടെ ചിത്ര പ്രദർശനം

കൊടകര .വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ച്ചയൊരുക്കി അധ്യാപികയുടെ ചിത്ര പ്രദർശനം.കൊടകര ഗവൺമെൻറ് എൽ പി സ്കൂളിലെ അധ്യാപിക ടി.എസ്. നസീമ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് സ്കൂളിൽ ഒരുക്കിയത്. നിസീമം എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനത്തിലുള്ളത് ഇരുന്നുറോളം ചിത്രങ്ങളാണ്. ഓയിൽ പെയിൻറ്, വാട്ടർ കളർ, അക്രിലിക്, ചാർക്കോൾ, പെൻസിൽ എന്നിവയിൽ തീർത്തതാണ് ചിത്രങ്ങൾ. പോർട്രെയ്റ്റുകൾ മുതൽ ചുമർ മ്യൂറൽ പെയിൻറിംഗുകൾ വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ചെറുപ്പത്തിലേ ചിത്രരചനയിൽ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും ,ഗൗരവമായി ചിത്രരചനയെ സമീപിച്ചിട്ട് രണ്ടു വർഷമേ ആയിട്ടുള്ളുവെന്ന് നസീമ ടീച്ചർ പറയുന്നു. ദിവസവും രാവിലെയും വൈകിട്ടും 4 മണിക്കൂർ ചിത്രരചനയ്ക്കായി ഈ അധ്യാപിക മാറ്റിവയ്ക്കുന്നു. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഈ അധ്യാപികയ്ക്കുണ്ട്. കുട്ടികളിൽ ചിത്രകലയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനു കൂടിയാണ് പ്രദർശനം ഒരുക്കിയതെന്ന് അധ്യാപകർ പറഞ്ഞു.
Comments are closed.