1470-490

പരപ്പനങ്ങാടിയില്‍ കണ്ടെത്തിയത് നാടന്‍ ബോംബുകളല്ല

പരപ്പനങ്ങാടി: പുത്തരിക്കല്‍ ജയകേരള റോഡില്‍ കണ്ടെത്തിയത് നാടന്‍ ബോംബുകളല്ല ഗുണ്ടുകളെന്ന് സ്ഥിരീകരണം. ഇന്ന് രാവിലെയാണ് മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികള്‍ റോഡരികില്‍ ഇവ കണ്ടെത്തിയത്.
ഇതോടെ കണ്ടെത്തിയത് ബോംബെണെന്ന് വാര്‍ത്ത പരക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയത് ബോംബുകളല്ലെന്നും ഗുണ്ടുകളാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ക്കാശ്വാസമായത്

Comments are closed.