1470-490

മരക്കാര്‍ ട്രെയിലറിന് ഗംഭീര വരവേല്‍പ്പ്! ഫാന്‍സ് ഷോകള്‍ അര്‍ദ്ധരാത്രി മുതല്‍

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന സിനിമ പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത് മരക്കാറിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ദൃശ്യ വിസ്മയം സമ്മാനിച്ചുകൊണ്ടാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. അക്ഷയ്കുമാര്‍, ചിരഞ്ജീവി, രാംചരണ്‍, യഷ്, സൂര്യ, തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമ മലയാളത്തിലെ എറ്റവും ചെലവേറിയ സിനിമ കൂടിയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ബ്രഹ്മാണ്ഡ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. റിലീസ് ദിനത്തില്‍ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കാര്‍ഡ് ഇടാന്‍ കൂടിയാണ് മരക്കാറിന്റെ വരവ്. ലോകമെമ്പാടുമായി 5000 സ്‌ക്രീനുകളില്‍ മരക്കാര്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ കേരളത്തിലെ ഫാന്‍സ് ഷോകള്‍ അര്‍ദ്ധരാത്രി 12മണി മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസാണ് ഇക്കാര്യം അറിയിച്ചത്. അര്‍ദ്ധരാത്രിയിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പുലര്‍ച്ചെ നാല് മണിക്കും രാവിലെ ഏഴരയ്ക്കും തുടര്‍ പ്രദര്‍ശനങ്ങളുണ്ട് പ്രിയദര്‍ശനും ആനി ഐവി ശശിയുമാണ് മരക്കാറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മരക്കാര്‍ തമാശ സിനിമയല്ലെന്നും ഇമോഷണല്‍ സിനിമയാണെന്നും മുന്‍പ് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാറെന്നും ഒരുപാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണിതെന്നും നടന്‍ പറഞ്ഞു. മുന്ന് മണിക്കൂര്‍ ദൈര്‍ഘ്യമാണ് ബ്രഹ്മാണ്ഡ ചിത്രത്തിനുളളത്. മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രെയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. സാബു സിറിളാണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം നെടുമുടി വേണു, ഫാസില്‍, സിദ്ധിഖ്, മുകേഷ്, പ്രഭു, സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രണവ് മോഹന്‍ലാല്‍, ബാബുരാജ്, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്

Comments are closed.