1470-490

കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് ജില്ലാ കൺവെൻഷൻ വിജയിപ്പിക്കും.

ചേലക്കര:കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ്
ചേലക്കര മണ്ഡലം നേതൃയോഗം ചേർന്നു. മാർച്ച് ഒമ്പതാം തീയതി തൃശ്ശൂർ ഡിസിസി യിൽ വച്ച് നടക്കുന്ന (ജില്ലാ പ്രവർത്തക കൺവെൻഷൻ വിജയിപ്പിക്കാൻ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ കെ.സി ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ടി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 65 ശതമാനം വരുന്ന പിന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി കേരള സംസ്ഥാന ബജറ്റിൽ നാല് ശതമാനം മാത്രം നീക്കിവെച്ച സംസ്ഥാന സർക്കാരും സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു കേന്ദ്രസർക്കാരും പിന്നാക്ക വിഭാഗത്തോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. എന്ന് പ്രസ്തുത യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് ചേലക്കര അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മറ്റി അംഗം കെ എസ് മുഹമ്മദ് കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഘുനാഥ്, അസ്നർ,ദേവീദാസ്, ബ്ലോക്ക് വൈസ് ചെയർമാൻ രാമകൃഷ്ണൻ തെക്കേക്കര, ബ്ലോക്ക് സെക്രട്ടറി സുബൈർ രവി ചോലയിൽ എന്നിവർ സംസാരിച്ചു

Comments are closed.