വളാഞ്ചേരി നഗരസഭ അധികമായി ചുമത്തിയ കെട്ടിട നികുതിക്ക് ഹൈക്കോടതിയുടെ സ്റ്റേ

വളാഞ്ചേരി: കെട്ടിട ഉടമകൾക്ക് 2015-16 മുതൽ വളാഞ്ചേരി മുനിസിപ്പാലിറ്റി അധികമായി ചുമത്തിയ കെട്ടിട നികുതി ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തതായി ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അന്തിമ ഉത്തരവുണ്ടാവുന്നത് വരെ 2015-16 മുതൽ 2018 – 19 വരെ വർധിപ്പിച്ച കെട്ടിട നികുതി അടക്കേണ്ടതില്ലെന്നും 2019. 2020 വർഷത്തേക്കും ഭാവിയിലും അടവാക്കിയാൽ മതിയെന്നുമാണ് ഉത്തരവ്.2015-16 മുതൽ കെട്ടിട നികുതി വർധിപ്പിച്ചതിനെതിരെ സംഘടന 2018ൽ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.ഇതേ തുടർന്നാണ് ഹൈക്കോടതിയുടെ വിധി. മുൻ കാല വർഷങ്ങളിൽ അടവാക്കിയ കെട്ടിട നികുതിക്ക് വീണ്ടും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകന്നതായും അവർ ആരോപിച്ചു.നീററുകാട്ടിൽ അലി,പി – ടി – ഹംസ മാസ്റ്റർ, യു.കെ.ഹംസ, കെ.ടി.ഹംസ, മുള മുക്കിൽ സൈനുദീൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.