ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും കൗണ്‍സിലിംഗിലൂടെ മാനസിക പിന്തുണ നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൊടകര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി വിദ്യാലയങ്കണത്തില്‍ ജെന്റര്‍ റിസോഴ്‌സ് സെന്റര്‍
പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ .പ്രസാദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കുടുംബശീ ചെയര്‍പേഴ്‌സന്‍ സജിത ജോയ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ .എല്‍. പാപ്പച്ചന്‍ , മിനി ദാസന്‍, വിലാസിനി ശശി, ഷീബ ഹരി, അല്‍ഫോണ്‍സ തോമസ്, അസിസ്റ്റന്റ് സെക്രട്ടറി പി. ബി. പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു.
Comments are closed.