1470-490

ചിത്ര രചന ക്യാമ്പ് സംഘടിപ്പിച്ചു.


മാറാക്കര : മാറാക്കര എ.യു.പി.സ്കൂളിന്റെ 92 ആം വാർഷികാഘോഷ ത്തിന്റെ ഭാഗമായി പ്രാദേശിക തലത്തിലുള്ള 30 ഓളം ചിത്രകാരൻമാർ പങ്കെടുത്ത ചിത്ര രചനാ ക്യാമ്പ് ” വർണ്ണക്കൂടാരം ” അനുഭവവേദ്യമായി.
പ്രശസ്ത ചിത്രകാരൻ സദൻ മേളം ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ അന്തർ ലീനമായി കിടക്കുന്ന പ്രതിഭയെ കണ്ടെത്തുന്നത് ഒരധ്യാപകന്റെ കഴിവാണെന്നും ഇത്തരം അധ്യാപകരാണ് യഥാർത്ഥ ഗുരുനാഥൻമാരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ഷാബു ചാരത്ത് അധ്യക്ഷത വഹിച്ചു. മാനേജർ പി.എം.നാരായണൻ മാസ്റ്റർ,ഹെഡ് മാസ്റ്റർ എൻ.എം. പരമേശ്വരൻ , പി.ടി.എ വൈസ് പ്രസിഡണ്ട് കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, എം.ടി.എ. പ്രസിഡണ്ട് ഫരീദ .പി.പി, അനിൽകുമാർ.കെ.പി, ബസന്ത് . പി , സുധീഷ് കുമാർ.കെ.പി , കെ.എസ്, സരസ്വതി, ലത.പി.എസ്, പി.കെ.മൊയ്തീൻ കുട്ടി മാസ്റ്റർ, പി.വി.നാരായണൻ, ടി.പി.അബ്ദു ലത്വീഫ്, പി.പി.മുജീബ് റഹ്മാൻ ,
ചിത്ര.ജെ.എച്ച്, പ്രകാശ്. കെ , സംസാരിച്ചു. ചിത്രകാരൻമാർക്കുള്ള ഉപഹാര സമർപ്പണവും നടന്നു. ഉച്ചക്ക് ശേഷം വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിത്രങ്ങൾ കാണാൻ അവസരവും ഉണ്ടായിരുന്നു.

Comments are closed.