1470-490

കമ്മ്യൂണിറ്റിഹാൾ കോമ്പൗണ്ടിലെ തീപിടുത്തം ദുരൂഹതയെന്ന് കോൺഗ്രസ്.

കൊടകര: പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ കോമ്പൗണ്ടിലെ മാലിന്യകൂമ്പാരം തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ടൗണിലേയും ഹാളിലെ സദ്യപരിപാടിയുടേയും മാലിന്യം മാറ്റുന്നതിന് നടത്തിപ്പുകാരൻ വലിയതുക സദ്യ നടത്തുന്നവരിൽനിന്നും വാങ്ങുന്നുവെന്നും പരാതിയുണ്ട്. എന്നാൽ മാലിന്യം അവിടെതന്നെ ഉപേക്ഷിക്കുകയാണ് നടത്തിപ്പുകാരൻ ചെയ്യുന്നത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് കുടിവെള്ളവിതരണവും താറുമാറായി. കൊടകരയിലും പരിസരങ്ങളിലും കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്. അതിനാൽ കമ്മ്യൂണിറ്റിഹാൾ നടത്തിപ്പുകാരനെ മാറ്റിനിർത്തി തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കൊടകര കോൺഗ്രസ് മണ്ഡലംകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈൻ അധ്യക്ഷനായി. കെ.കെ. നാരായണൻ, കോടന നാരായണൻകുട്ടി, ഇ. ഗിരീശൻ, ഡേവീസ് ഈച്ചരത്ത്, വിനയൻ തോട്ടാപ്പിള്ളി, വി.ആർ. രഞ്ജിത്ത്, ബൈജു അറയ്ക്കൽ, വി.എം. ആന്റണി, കെ.എ. തോമസ്, മിനി ദാസൻ എന്നിവർ സംസാരിച്ചു.

Comments are closed.