1470-490

മുട്ടുവേദനക്കാർക്ക് സുവർണാവസരം

നെമ്മാറ: നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാർച്ച് 9 മുതൽ 14 വരെ രാവിലെ 9 മണി മുതൽ 3 മണി വരെ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. കുറഞ്ഞ ചിലവിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ക്യാമ്പിന്റെ പ്രധാന ആകർഷണം. ക്യാമ്പിൽ പങ്കെടുത്ത് ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 1,18,000 രൂപ ചിലവിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് സിഇഒ ഡോക്ടർ പി മോഹനകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുട്ടുവേദന, ഇടുപ്പ് വേദന, മുട്ടിനു ബലക്കുറവ് തുടങ്ങി അസ്ഥി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകൾക്കും വിദഗ്ദ്ധ ചികിത്സയും നിർദ്ദേശങ്ങളും ക്യാമ്പിൽ നൽകും. പ്രാഥമിക പരിശോധനകൾ തികച്ചും സൗജന്യമാണ്. തുടർ പരിശോധനകൾക്ക് മികച്ച ആനുകൂല്യങ്ങളും ലഭിക്കും.
കാൽ മുട്ടിലെ വേദന മൂലം അധികനേരം ഇരിക്കാനോ നടക്കാനോ പടികൾ കയറാനോ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഒരു അനുഗ്രഹമാണ് കാൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ. സന്ധിവാതമോ എല്ലുകളിലെ തേയ്മാനമോ ആണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണം ആയി മാറുന്നത്. മരുന്നുകളിലൂടെ ചികിത്സിച്ചു മാറ്റുവാൻ സാധിക്കാത്ത അവസ്ഥയിൽ വളരെ ഫലപ്രദമാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ.
ലോകോത്തര നിലവാരവും ഗുണമേന്മയുമുള്ള ഇംപ്ലാന്റുകൾ സാധാരണക്കാരന് പ്രാപ്യമാകുന്നതോടൊപ്പം അവയെപ്പറ്റി അറിയുവാനും സംശയങ്ങൾ ദൂരീകരിക്കുവാനുമുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണെന്നു സീനിയർ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോക്ടർ സുരേഷ് ഗോപാലൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 9188528434

Comments are closed.