1470-490

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞു വീണു മരിച്ചു.

തിരൂർ : ജി.എം.യു.പി. സ്കൂൾ (ചക്ക സ്കൂൾ ) അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി സാദിയ (10) യാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ ക്ലാസ് മുറിയിൽ കുഴഞ്ഞു വീണത് .ഉടൻ തന്നെ അധ്യാപകർ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല . നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയാണെന്ന് പറയുന്നു. ചെന്നൈയിൽ ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്ന തിരൂർ നിറമരുതൂർ മഞ്ഞളാംപടി മാടമ്പാട്ട് ഹംസക്കുട്ടി സുഹറ ദമ്പതികളുടെ മകളാണ്. ഷാഫി, സൗഫിയ സഹോദരങ്ങളാണ് .

Comments are closed.