1470-490

മുസ്‌ലിംകൾക്കെതിരായ കൂട്ടക്കുരുതിക്ക് പാരിതോഷികം. ലീഗിൽ വിവാദം കനക്കുന്നു.

മലപ്പുറം: ഡൽഹിയിലെ കൂട്ടക്കുരുതിക്ക് നേതൃത്വം നൽകി കൊല്ലപെട്ട ബജ് ദരംഗൽ നേതാവ് രാഹുൽ സോളങ്കിയുടെ കുടുംബത്തിനും പണം നൽകിയത് വിവാദത്തിൽ. അക്രമങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്ന് തിരിച്ചടിയിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് വാർത്ത വന്നിരുന്നു. തന്റെ മകന്റെ കൊലക്ക് കാരണം കപിൽ മിശ്രമാരാണന്ന് ഇയാളുടെ പിതാവ് പറഞ്ഞിരുന്നു. ഇത്തരം ഒരാളുടെ കുടുംബത്തെ സഹായിക്കുന്നതിന് പകരം സാധുജന വിഭാഗത്തിന് നൽകലാണ് ഉത്തമം എന്നാണ് വിമർശനം.
പണ്ട് ഗുജറാത്തിൽ കൂട്ടക്കുരുതിക്കിരയായ മുസ്ലിങ്ങളുടെ പുനരധിവാസത്തിന് എന്ന പേരിൽ പിരിച്ച പണം കൊണ്ട് കലാപകാരികൾക്ക് തന്നെ വീട് നിർമിച്ചു കൊടുത്ത വാർത്ത മറ്റൊരു സംഘടനയുമായി ബന്ധപ്പെട്ട് പണ്ട് കേട്ടിരുന്നു.
 ആരോപണത്തെ ശരിവെക്കുന്ന വിധത്തിൽ ഒരു റിപ്പോർട്ട് അവരുടെ പ്രസിദ്ധീകരണത്തിൽ തന്നെ വരികയും ചെയ്തു. 
ആസാം കലാപ വേളയിലും കേരളത്തിൽ മുസ്ലിംകളിൽനിന്ന് പിരിവെടുത്ത ആ സംഘടന സർക്കാർ ദുരിതാശ്വാസ സഹായങ്ങൾ തട്ടിയെടുക്കാൻ വേണ്ടി മുസ്ലിം വിരുദ്ധ കലാപകാരികൾ ആയ ബോഡോകൾ തന്നെ തട്ടിക്കൂട്ടിയ ദുരിതാശ്വാസക്യാമ്പിൽ പോയി റിലീഫ് പ്രവർത്തനം നടത്തുന്ന സചിത്ര വിവരണവും ആ സംഘടന അവരുടെ പ്രസിദ്ധീകരണത്തിലൂടെ നൽകിയിരുന്നു..
മുസ്ലിം ലീഗ്‌ നേതാക്കൾ തങ്ങളുടെ മതേതരത്വ പുറമൂട് പുറത്തിട്ടു മറ്റാരെയൊക്കെയോ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് നിരാലംബരായ കലാപ ബാധിതരായ മുസ്ലിംങ്ങൾക്കാണ് എന്നാണ് പ്രവർത്തകർ വിമർശിക്കുന്നത്.
മുൻകാലങ്ങളിൽ നടന്ന മുസ്ലിം വംശഹത്യകളിൽ എന്ന പോലെ സർക്കാർ മേൽവിലാസത്തിൽ വരുന്ന ദുരിതാശ്വാസ സഹായങ്ങൾ ഡൽഹിയിലും കലാപകാരികൾ തന്നെ കൈക്കലാക്കും എന്നുറപ്പ്. അതിനുപുറമേ സംഘപരിവാര സംഘടനകളുടെ സഹായവും തീർച്ചയായും അവർക്ക് ലഭിക്കും. അതിനൊക്കെ പുറമേയാണ് മുസ്ലിം പള്ളികളിലും മഹല്ലുകളിലും കലാപത്തിനിരയായ മുസ്ലിംകൾക്ക് എന്ന വിശ്വാസത്തിൽ വിശ്വാസികൾ സംഭാവനയായി നൽകുന്ന തുകയിൽ നിന്നും മോശമല്ലാത്തൊരു വിഹിതം കലാപകാരികൾക്ക് നേതാക്കൾ സ്വന്തം മതേതരത്വം തെളിയിക്കാൻ ലീഗ് നൽകുന്നത് എന്ന ആക്ഷേപം.
കലാപത്തിൽ ഭീകരമായ നഷ്ടം സംഭവിച്ച, വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട പാവങ്ങളായ മുസ്ലിമിങ്ങളോടുള്ള ക്രൂരത സർക്കാർ മാത്രമല്ല അവരുടെ നേതാക്കളും സംഘടനകളും തുടരുമ്പോൾ ആരോട് പരാതി പറയാൻ .. കഴിയുമെന്നാണ് ലീഗണികൾ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട സംഘടനകൾക്കുള്ളിൽ പ്രതികരണശേഷിയുള്ള അണികളും നേതാക്കളും വിഷയം ചർച്ച ചെയ്താൽ അതിൻറെ ഗുണം ഡൽഹിയിലെ നിസ്സഹായരായ മുസ്ലിങ്ങൾക്ക് ലഭിക്കും എന്നതുകൊണ്ട്  ഈ വിമർശനം ഉന്നയിക്കേണ്ട ഉചിതമായ സമയം എന്നു തോന്നുന്നു… എന്നാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത്. എന്നാൽ സഹായം നൽകിയിട്ടില്ലന്നും, അത്തരം വാർത്ത വാസ്ഥവ വിരുദ്ധമാണന്നും നേതാക്കൾ പറയുമ്പോൾ ലീഗിന്റെ മുഖപത്രത്തിൽ ബജ് ദരംഗൽ നേതാവിന്റെ പേര് വന്നതും പുതിയ വിവാദം സൃഷ്ടിക്കുന്നു.

Comments are closed.