1470-490

സേവന ഉപനികുതി ചുമത്തി പകൽകൊള്ളയ്ക്ക് ഇറക്കിയ ബാധ്യതാ ഭീഷണിയുമായി മേൽപ്പാലത്തിലും സമ്മർദ്ദം

തൃശൂർ: കൗൺസിലർമാർക്ക്‌  ബാധ്യതാ ഭീഷണിയിറക്കി തെറ്റായ തീരുമാനം എടുപ്പിക്കാൻ കോർപറേഷനിൽ വീണ്ടും ശ്രമം

റെയിൽവേ മേൽപ്പാലത്തിന് വൈദ്യുതി വിഭാഗത്തിൽനിന്നു എടുത്ത 6.33 കോടി വായ്പാ തിരിച്ചടക്കാത്തത് കൗൺസിലർമാരുടെ ബാധ്യമാകുമെന്നാണ് ഒടുവിലത്തെ ഭീഷണി.നാളെ ചേരുന്ന കൗൺസിൽ യോഗം മേയറുടെ ഭീക്ഷണിക്കുറിപ്പ് ചർച്ച ചെയ്യും , ബാധ്യത വരാതിരിക്കാൻ പണം അടച്ച മുൻ മേയർ രാജൻ പല്ലനിൽ നിന്നും അന്നത്തെ സെക്രട്ടറിയിൽ നിന്നും തിരിച്ചുപിടിക്കാനാണ് മേയറുടെ കുറിപ്പ് .

വസ്തു നികുതിക്ക് മേൽ 10% അധിക സേവന ഉപനികുതി ഈടാക്കാൻ സർക്കാർ ഉത്തരവ് ഉണ്ടെന്നു കളവായ് കുറിപ്പെഴുതി നഗരത്തിലെ മുഴുവൻ ജനങ്ങളെയും കൊള്ളയടിക്കാൻ എടുത്ത തീരുമാനവും കൗൺസിലർമാരുടെ ബാധ്യത ആകുമെന്ന്  ഭീഷണി മുഴക്കിയാരുന്നു LDF ഭരണം പാസ്സ് ആക്കിയെടുത്തത്. നഗരസഭയിലെ 55 കൗൺസിലർമാരും ജനങ്ങൾക്ക് മേൽ അധിക നികുതി  ബാധ്യത ചുമത്തുന്നതിനു പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച ശേഷവും സെക്രട്ടറിയും മേയറും എഴുതിയ കളവായ കുറിപ്പിന്റെ ബലത്തിൽ വിഷയം പാസ് ആക്കിയെടുക്കുകയും ചെയ്തു .         കോൺഗ്രസ്‌ – BJP  പ്രതിപക്ഷം അധിക സർവീസ് ചാർജിനെ എതിർത്തുവെങ്കിലും സർക്കാർ ഉത്തരവ് വായിച്ചും സർക്കാർ തലത്തിലും നിയമ തലത്തിലും പ്രതിരോധിക്കാൻ ഒരു ശ്രമം നടത്താതെ Ldf കൗൺസിൽ നേതൃത്വത്തിന്റെ  പകൽ കൊള്ളയെ അന്ന് ഒത്തുകളിച്ചു സഹായിക്കുകയും ചെയ്തു. 
          വൈദ്യുതി വിഭാഗത്തിന്  വായ്പ വാങ്ങിയതിൽ ബാക്കിയുള്ള 484 കോടി രൂപ തിരിച്ചടച്ചു പ്രശ്നം തീർക്കാമെന്നാണ് സെക്രട്ടറിയുടെ കുറിപ്പെങ്കിലും  രാജൻ പല്ലനെ  പ്രതിക്കൂട്ടിലാക്കുന്ന ഒരുപാട് ദുർവ്യാഖ്യാനങ്ങളുമായാണ് മേയറുടെ  കുറിപ്പ്.  കോൺഗ്രസിലെ ഒത്തുകളി നേതാക്കളെ പുറത്താക്കി നേതൃത്വത്തിൽ വന്ന രാജൻ പല്ലനെ രാഷ്ട്രീയ പ്രതിരോധത്തിൽ ആക്കാനാണ് LDF ഭരണ നേതൃത്വ നീക്കം. 
            2015 ജൂണിലാണ് വായ്പ എടുത്തു ഒന്നരക്കോടി രാജൻ പല്ലൻ തന്നെ തിരിച്ചടച്ചതാണ്.  ബാക്കി തിരിച്ചടയ്ക്കണ്ട ബാധ്യത  യഥാർത്ഥത്തിൽ നവംബറിൽ അധികാരത്തിൽ വന്ന LDF ഭരണത്തിന്റെ ആയിരുന്നു. നാലര വർഷം കഴിഞ്ഞിട്ടും ബാധ്യത നിർവഹിക്കാതെ പഴയ ഭരണസമിതിക്ക് മേൽ കുറ്റം ചാരുകയാണ്. ഇപ്പോഴും പണം തിരിച്ചടച്ചു പ്രശ്നം തീർക്കാമെന്ന് സെക്രട്ടറി നിയമപരമായും പറയുമ്പോഴും  ദുർവ്യാഖ്യാനം ചെയ്യുകയാണ്.  കോർപ്പറേഷന്റെ  തന്നെ  സ്ഥാപനത്തിൽ നിന്ന് അടിയന്തിര  ഘട്ടത്തിൽ വായ്പ എടുക്കാൻ സർക്കാർ അനുമതി ആവശ്യമില്ല  അനുമതി വാങ്ങിയ ചരിത്രവുമില്ല.  അഥവാ ചട്ടം പാലിക്കുന്നെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സെക്രട്ടറിമാർക്കുമാണ്

വസ്തുനികുതി നിരണത്തിന് 2011ലെ സർക്കാർ ഉത്തരവനുസരിച്ച് വസ്തുനികുതി നിർണ്ണയിച്ചശേഷം നികുതിയുടെ ചുരുങ്ങിയത് 10 ശതമാനം വരുന്ന തുകയെങ്കിലും സേവന നികുതിയിനത്തിൽ ഈടാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ ആയത് വസൂലാക്കാതെ വരുന്നപക്ഷം തീരുമാനമെടുത്ത കൗൺസിൽ അംഗങ്ങൾക്ക് ആയന്റെ ബാധ്യതയുണ്ടായിരിക്കുന്നതാണ് എന്നാണ് സെക്രട്ടറിയും മേയറും പ്രതേക കുറിപ്പിലും അജണ്ടയിലും രേഖപ്പെടുത്തിയത്. അതേസമയം  2011ലെ ഉത്തരവിൽ പറയുന്നത് “ പുതിയ സേവനങ്ങൾ ഏർപ്പെടുത്തുന്നതിലേക്കായി കൗൺസിൽ നിശ്ചിയിക്കുന്ന നിരക്കിൽ സേവന ഉപനികുതി ചുമത്താവുന്നതാണ് എന്ന് മാത്രമാണ് .അതായത് അജണ്ട കുറിപ്പിൽ  പറയുന്നപോലെ സേവന ഉപനികുതി ഈടാക്കണം ” എന്നല്ല. ജനങ്ങളെ കൊള്ളയടിച്ച വരുമാനമുണ്ടാക്കാൻ അന്ന് നടപ്പാക്കിയ ആതേ അടവും കൗൺസിലർമാർക്ക് ബാധ്യത ഭീഷണിയുമാണ് . മേൽപ്പാലത്തിന് വായ്പാ എടുത്ത പ്രശ്നത്തിലും മേയർ അനുവർതിക്കുന്നത് . ബി . ജെ . പി പിന്തുണയോടെ മേയറുടെ കുറിപ്പിന് അംഗീകാരം കിട്ടുന്ന പ്രതീക്ഷയിലുമാണ് എൽ . ഡി . എഫ് നേതൃത്വം .. വായ്പാ തുക തിരിച്ചടച്ച  പ്രശ്നം തീർക്കാൻ ശ്രമിക്കാതെ നഗരത്തിലെ വൻ വികസനത്തിനുഭാഗമായി നടപ്പാക്കിയ പദ്ധതിയുടെ പേരിൽ നടപടിയെടുക്കുന്നത് ബാലിശമാണന്ന വിമർശനം കോപ്പാഷൻ സെക്രട്ടറിയും അജണ്ട കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്

Comments are closed.