1470-490

ജനകീയ മാര്‍ച്ച് നടത്തി

മറ്റത്തൂര്‍ കുഞ്ഞാലി പാറ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഖനന കമ്പനിക്കെതിരെ ആരംഭിച്ച സമരത്തിന്റെ 201-ാം ദിവസം സമരപന്തലില്‍ നിന്ന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലേക്ക്  ജനകീയ മാര്‍ച്ച് നടത്തി.ഒന്നര വയസുള്ള ആദിദേവ് സായൂജ് പതാക  സമരസമിതി ചെയര്‍മാന് കൈമാറി.
കുഞ്ഞാലി പാറ പ്രദേശത്തെ ഖനന കമ്പനി അനധികൃതമായി കൈയ്യേറി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയും, പൊതുവഴികളും  ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കണമെന്ന ആവശ്യവും ,കുഞ്ഞാലി പാറ വിഷയത്തില്‍ പതിനാറാം വാര്‍ഡ് ഗ്രാമസഭ പാസാക്കിയ പ്രമേയവും പഞ്ചായത്ത് സെക്രട്ടറി പരിഗണിക്കാതെ   എടത്താടന്‍ ഗ്രാനൈറ്റ്‌സ് കമ്പനിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ സ്വത്ത് വകകള്‍ സംരക്ഷിക്കണമെന്നും
അവശ്യപെട്ടു കൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കോലം കത്തിച്ചു.സമരസമിതി അംഗങ്ങളായ ഷിജു കൂവക്കാടന്‍ ,സി.കെ. രഘുനാഥ് ,രാജ് കുമാര്‍ രഘുനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു

Comments are closed.